മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്ന് ബിജെപി

മഹാരാഷ്ട്ര: ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് താത്പര്യമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ റാവു സാഹേബ് ധന്‍വേ. അന്തിമ തീരുമാനം ശിവസേനയുടേതാണ്. എന്നാല്‍ ശിവസേനയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും റാവു സാഹേബ് ധന്‍വേ പറഞ്ഞു.

നിലവില്‍ 48ല്‍ 46 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാലും ശിവസേനയുമായുള്ള സഖ്യ ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനമെന്നും റവോ സാഹേബ് ധന്‍വേ പറഞ്ഞു. ജല്‍നയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവേയാണ് റവോ സാഹേബ് ധന്‍വേ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top