മുസ്ലീംങ്ങള്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കില്ല; കര്‍ണാടക മന്ത്രി

ബംഗളൂരു: ലിംഗായത്ത്, കുറുബാസ്, വൊക്കലിഗ തുടങ്ങി ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നും ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ.

ബെലഗാവി ഹിന്ദുത്വ മേഖയാണ്. ഹിന്ദു സമുദായങ്ങളില്‍പ്പെട്ട ആര്‍ക്കും തങ്ങള്‍ ഈ സീറ്റ് നല്‍കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി പ്രതിനിധീകരിച്ച മണ്ഡലമാണ് ബെലഗാവി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് അങ്കഡി മരിച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

Top