ബംഗാളിൽ ബിജെപി അധികാരത്തിൽ വരും : രാംദാസ് അത്തേവാലെ

ൽഹി : പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന്​ കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ്​ അത്തേവാലെ. സംസ്​ഥാനം ഉടൻ വലിയ മാറ്റത്തിന്​ വേദിയാകും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്നും രാം​ദാസ് അത്തേവാലെ പറഞ്ഞു.

കേന്ദ്രമന്ത്രി അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം വളരെ പ്രധാനമാണ്​. ബംഗാൾ രാഷ്​ട്രീയം ഉടൻ മാറും. നിരവധി തൃണമൂൽ നേതാക്കൾ അമിത്​ ഷായുടെ സ​ന്ദർശനത്തോടെ ബിജെപിയിൽ ചേർന്നു. മമത ബാനർജിയുടെ നേതൃത്വം മാറണമെന്നാണ്​ സംസ്​ഥാനം ആഗ്രഹിക്കുന്നതെന്നും ​അത്തേവാലെ പറഞ്ഞു

Top