കേരളത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറും :കെ സുരേന്ദ്രന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എ വിജയരാഘവന്‍, തോമസ് ഐസക്ക്, എളമരം കരീം പോലെ പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. മോദിയും, മോദിയെ എതിര്‍ക്കുന്നവരും തമ്മിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് മത്സരം നടക്കുന്നത്. കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും വിജയം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ ഘടക കക്ഷികള്‍ക്കും ലോക്സഭയില്‍ സീറ്റ് കൊടുക്കുന്ന കാര്യം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസിന് മാത്രമായിരിക്കും സാധാരണ നിലയില്‍ സീറ്റ് ലോക്സഭയില്‍ കൊടുക്കുക. ബിഡിജെഎസ് പ്രധാന ഘടക കക്ഷിയാണ്. അവരുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.’ജനങ്ങളുടെ വലിയ മാറ്റം എല്ലായിടത്തും കാണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പൊതു സമൂഹമാകെ നരേന്ദ്ര മോദിയിലുള്ള വിശ്വാസം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വരികയാണ്. ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞങ്ങളായിരിക്കും ഏറ്റവും പ്രധാനപ്പെട്ട കേരളത്തിലെ നിര്‍ണ്ണായകമായ ശക്തിയായി മാറാന്‍ പോകുന്നത്. കോണ്‍ഗ്രസിന് എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തെ നേരിടാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള തമ്മിലടി കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളുടെ സൂചനയാണ്. അവര്‍ക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തെ നേരിടാന്‍ സാധിക്കില്ല. ഇവിടെ മത്സരിക്കുന്നത് നരേന്ദ്രമോദിയും അദ്ദേഹത്തെ എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമാണ്. അതുകൊണ്ട് മോദിടെ പക്ഷത്താണ് കേരളം ഇത്തവണ അണിനിരക്കാന്‍ പോകുന്നത്’, കെ സുരേന്ദ്രന്‍ പറഞ്ഞു.

സുധാകരനും വിഡി സതീശനും തമ്മിലുള്ള തമ്മിലടി കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുടെ സൂചനയാണ്. ലീഗ് കൂടി യുഡിഎഫില്‍ നിന്ന് വിട്ടുപോയാല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പടിയടച്ച് പിണ്ഡം വെയ്ക്കും. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തെ നേരിടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറും. ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top