ബിജെപി അവരുടെ ലാഭത്തിന് വേണ്ടി വിമത എംഎല്‍എമാരെ ഉപയോഗിക്കുകയാണ്: ദിനേശ് ഗുണ്ട്‌റാവു

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയ വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു. ബിജെപിയുടെ തടവറയിലാണ് വിമത എംഎല്‍എമാരെന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇവര്‍ വരിനില്‍ക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്‌റാവു കൂട്ടിച്ചേര്‍ത്തു.


വിമത എംഎല്‍എമാര്‍ അയോഗ്യരാകണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനായി ബിജെപി ഗൂഢാലോചന നടത്തുകയാണ്. എംഎല്‍എമാര്‍ അയോഗ്യരായാല്‍ ബിജെപിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം. വിമത എംഎല്‍എമാരെ ഉള്‍പ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബിജെപി നേതാക്കള്‍ക്ക് മന്ത്രിമാരാകാമെന്നും ദിനേശ് ഗുണ്ട്‌റാവു പറഞ്ഞു.ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങളായി ഞങ്ങളുടെ കൂടെ ഉള്ള എംഎല്‍എമാരാണിപ്പോള്‍ രാജിവെച്ചിരിക്കുന്നത്.അവരുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് ഞങ്ങള്‍ അസ്വസ്ഥരാണ്. ബിജെപി അവരുടെ ലാഭത്തിന് വേണ്ടി വിമത എംഎല്‍എമാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Top