BJP wants burqa-clad women voters be checked in UP, Shiv Sena says its ally frustrated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ പരിഹസിച്ച് ശിവസേന മുഖപത്രം സാമ്‌ന.

ബിജെപിയുടെ നിരാശയാണ് ഇതിലൂടെ പുറത്തു വരുന്നത്. മോദി മന്ത്രിസഭയിലെ എല്ലാവരും പ്രചാരണത്തിനായി യുപിയിലെത്തിയിരുന്നു. എന്നാല്‍ അഞ്ചുഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ക്കു മനസ്സിലായി. അതിനാലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ശിവസേന ആരോപിക്കുന്നു.

കള്ളവോട്ടിനു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നലെ ബിജെപി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.

ഇവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ പ്രശ്‌നസാധ്യതയുള്ള പോളിങ് ബൂത്തുകളില്‍ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Top