വോട്ടിങ് മെഷീനില്‍ ബി.ജെ.പി ചിഹ്നത്തിന് താഴെ പാര്‍ട്ടിയുടെ പേര്; പരാതിയുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ബിജെപി ചിഹ്നത്തിന് താഴെ പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബരാക്പൂരിലാണ് സംഭവം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലാണ് ബി.ജെ.പിയുടെ ചിഹ്നത്തിനു താഴെ ബി.ജെ.പിയെന്ന് എഴുതിയത് കണ്ടെത്തിയത്.

എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാനമായ പാറ്റേണ്‍ തന്നെയാണ് ഉപയോഗിച്ചതെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്‌വി, അഹമ്മദ് പട്ടേല്‍, ഡറക് ഒ ബ്രിയണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കിയത്. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നും ഇത്തരം ഇ.വി.എമ്മുകളെല്ലാം നീക്കുകയോ അല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ പേര് കൂടി ചേര്‍ക്കുകയോ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുന്നത്.

Top