വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപ്പെട്ടു; പ്രതിപക്ഷത്തിനെതിരെ ബിജെപി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പരാജയ ഭയമാണെന്നും വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപ്പെടുന്നത് ജനങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണെന്നും ബിജെപി.

ഇവിഎമ്മില്‍ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സിപിഎം, തൃണമൂല്‍, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നതെന്നും ഇത് പരാജയപ്പെടുമെന്ന ഭയത്താലാണെന്നും ബിജെപി വ്യക്തമാക്കി. ഇവിഎം ഉപയോഗിച്ചു നടത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു.

Top