‘താമര തിരഞ്ഞെടുത്തത് തെറ്റ്’; ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ് പാർട്ടി വിട്ടു

manvendra

ബാര്‍മര്‍: ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും മുന്‍ എംഎല്‍എയുമായ മാനവേന്ദ്രസിങ് പാര്‍ട്ടി വിട്ടു. ബിജെപിയെ തിരഞ്ഞെടുത്തത് തന്റെ തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് മാനവേന്ദ്രസിങ് നടപടി എടുത്തിരിക്കുന്നത്.

‘താമര തിരഞ്ഞെടുത്തത് ഞാന്‍ ചെയ്ത തെറ്റാണ്.’ രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന സ്വാഭിമാന്‍ റാലിയില്‍ മാനവേന്ദ്രസിങ് പറഞ്ഞു.
ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാമെന്നും കര്‍ഷകര്‍ രോഷാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെയുടെ ഗൗരവ് യാത്രയില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ തന്നെ മാനവേന്ദ്രസിങ് പാര്‍ട്ടി വിടുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു.

Top