എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി ;മോദിക്കെതിരെ ആരോപണവുമായി കുമാരസ്വാമി

kumaraswami-new

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. എംഎല്‍എ ആനന്ദ്‌സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും ഭരണഘടനാസ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്നും കുമാരസ്വാമി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റിൽ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷപാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top