കൊല്ലത്ത് ബിജെപിയുടെ അടിയന്തര നേതൃയോഗം ചേരുന്നു. . .

കൊല്ലം: യുഡിഎഫിന് വോട്ട് മറിക്കുവാന്‍ ജില്ലാ നേതൃത്വം ഇടപെടുന്നുവെന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് ബിജെപിയുടെ അടിയന്തര നേതൃയോഗം ചേരുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി യോഗവും മണ്ഡലം ഭാരവാഹികളുടെ യോഗവും ഇന്ന് വൈകിട്ട് ചേരുന്നതാണ്. കൊല്ലത്ത് ബിജെപി എന്‍ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ ബിജെപിയിലെ ഒരു വിഭാഗവും ഇതേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Top