ട്വിറ്ററില്‍ ഒന്നാമതായി ബിജെപി; പിന്തുടരുന്നവരുടെ എണ്ണം 110 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ബി.ജെ.പിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 110 ലക്ഷംകവിഞ്ഞു. ബി.ജെ.പി. ഫോര്‍ ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് 11 മില്യണ്‍(110 ലക്ഷം) ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്.

ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവിയയാണ് ബി.ജെ.പി.യുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 11 മില്യണ്‍ ആയെന്ന വിവരം പങ്കുവെച്ചത്. ഇപ്പോള്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ പ്രധാന രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി. കോണ്‍ഗ്രസിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം വെറും 5.14 മില്യണ്‍ ആയിരിക്കെയാണ് ഇരട്ടിയിലധികം ഫോളോവേഴ്സുമായി ബി.ജെ.പി മുന്നിലെത്തിയിരിക്കുന്നത്.

ഇതിനുപുറമേ നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ട്. രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം വെറും 9.4 മില്യണ്‍ ആണെന്നിരിക്കെ 47.2 മില്യണ്‍ ട്വിറ്റര്‍ ഉപയോക്താക്കളാണ് മോദിയെ പിന്തുടരുന്നത്.

47.2 മില്യണ്‍ ഫോളോവേഴ്സുമായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ രാഷ്ട്രീയനേതാവാണ് നരേന്ദ്രമോദി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഈ പട്ടികയില്‍ ഒന്നാമത്(106 മില്യണ്‍ ഫോളോവേഴ്സ്),

Top