മൂന്ന് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേയ്ക്ക്. മൂന്ന് എംഎല്‍എമാരടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 15ല്‍ അധികം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുമെന്നാണ് അല്‍പേഷ് അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു എംഎല്‍എ ആയ അല്‍പേഷിന്റെ രാജി.

കോണ്‍ഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയില്‍ തുടരുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top