ബിജെപി ഭാരത് ജോഡോ യാത്ര അട്ടിമറിക്കാൻ ശ്രമിക്കുന്നു; ജയറാം രമേശ്

ഡൽഹി: വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ജയറാം രമേശ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കർണാക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ച സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കി.

ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. സിദ്ധരാമ്മയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്. ഡി കെ ശിവകുമാര്‍, ജയറാം രമേശ്, വീരപ്പ മൊയ്ലി തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം പദയാത്രയില്‍ പങ്കെടുത്തത്. ഇതിനിടെ പദയാത്ര കടന്നുപോകുന്ന വഴിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി പോസ്റ്ററുകളുമുണ്ട്.

Top