ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ ഒപ്പം നിര്‍ത്താന്‍ ശ്രമങ്ങളുമായി ബിജെപി

മുംബൈ: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ശിവസേനയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുമായി മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നവസ് ചര്‍ച്ച നടത്തും.

നേരിടേണ്ടി വന്ന പരാജയം മഹാരാഷ്ട്രയിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ശിവസേനയുമായി അനുരഞ്ജനത്തിന് ബിജെപിയുടെ ശ്രമം. എന്തുവില കൊടുത്തും മഹാരാഷ്ട്രയില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കണമെന്നാണ് ദേശീയ നേത്യത്വം നല്‍കിയ നിര്‍ദ്ദേശം.

ഇതെതുടര്‍ന്നാണ് ശിവസേനയുമായി അനുരഞ്ജനത്തിന് മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നവസ് തന്നെ ഇറങ്ങുന്നത്. അതേസമയം 48 ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനത്ത് പകുതി സീറ്റ് നല്‍കണമെന്ന ആവിശ്യമാകും ശിവസേന മുന്നോട്ട് വെയ്ക്കുക.

Top