BJP tries to form alliance with CPM for ‘Congress mukta bharatham’, Chennithala’s facebook post

തിരുവനന്തപുരം: ഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം മോദിയുടേയും ബിജെപി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്നും ഒരു ജനാധിപത്യ സംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര്‍ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നം കണ്ട് നടക്കുന്ന ആര്‍എസ്എസിനും മോദിക്കുമുള്ള മറുപടി കൂടിയാണിതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് ആവില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന നയം നടപ്പിലാക്കാന്‍ ബിജെപി സിപിഎമ്മുമായി കൈകോര്‍ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ബിജെപി കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും എന്നാല്‍ പലപ്പോഴും സിപിഎമ്മിനെ കുറിച്ച് നിശബ്ദരാവുകയും ചെയ്യുമ്പോള്‍ സിപിഐഎമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ തങ്ങളുടെ ആക്രമണം കോണ്‍ഗ്രസിനെതിരെ മാത്രമായി പരിമിതപ്പെടുത്തുകയാണ്. ഇവര്‍ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതുതെളിയിക്കുന്നത്. ചെന്നിത്തല ആരോപിക്കുന്നു.

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പുത്തനുണര്‍വ്വ് ലഭിക്കുമെന്നും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ എന്ത് കടുംകൈയ്യും ചെയ്യാനാണ് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചെന്നിത്തല പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

ഉത്തരാഖണ്ഡ് വിശ്വാസ വോട്ടടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം മോദിയുടെയും ബി ജെ പി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണ്. ഒരു ജനാധിപത്യ സംവിധാനത്തെ എങ്ങിനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര്‍ ശക്തികള്‍ക്കുള്ള തിരച്ചടിയാണ് കോടതിവിധി. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വാനോളമുയര്‍ത്തി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കണ്ട് നടക്കുന്ന ആര്‍ എസ് എസിനും മോദിക്കുമുള്ള മറുപടി കൂടിയാണിത്.

അതേ സമയം കേരളത്തില്‍ ~~ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നയം നടപ്പിലാക്കാന്‍ ബി.ജെ.പി സി.പി.എമ്മുമായി കൈകോര്‍ക്കുകയാണ്. ബി.ജെ.പി കോണ്‍ഗ്രസിനെയും, സോണിയാഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെയും ഒറ്റ തിരഞ്ഞ് ആക്രമിക്കുകയും, എന്നാല്‍ പലപ്പോഴും സി പി എമ്മിനെക്കുറിച്ച് നിശബ്ദരാവുകയും ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ തങ്ങളുടെ ആക്രമണം കോണ്‍ഗ്രസിനെതിരെ മാത്രമായി പരിമിതപ്പെടുത്തുകയാണ്. ഇതെല്ലാം തെളിയിക്കുന്നത്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ബി.ജെ.പി അജണ്ട തങ്ങള്‍ക്കനുകൂലമാണെന്ന് ബോധ്യപ്പെട്ട സി.പി.എം ബി.ജെ.പി വോട്ട് ചുളുവില്‍ നേടാനുള്ള തയ്യാറെടുപ്പിലാണ്. ബി..ഡി.ജെ .എസിനെ ഇതിനുള്ള പാലമായി ഉപയോഗിക്കുകയാണ്.

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് അത് ദേശീയ തലത്തില്‍ പുത്തന്‍ ഉര്‍ണവ്വ് ലഭിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ എന്ത് കടുംകൈയും ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Top