കൂറുമാറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം വാഗ്ദാനം ചെയ്തു; ബിജെപി എം.എല്‍.എ

ഭോപ്പാല്‍: കൂറുമാറാന്‍ തനിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാഗ്ദാനം ചെയ്‌തെന്ന് ബിജെപി എം.എല്‍.എ സിതാറാം അദിവാസി. മധ്യപ്രദേശ് നിയമസഭയിലെ ബിജെപി അംഗമാണ് സിതാറാം അദിവാസി.

കോണ്‍ഗ്രസിന്റെ ഓഫര്‍ താന്‍ നിരസിച്ചെന്നും എന്നാല്‍ കൂറുമാറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കിപ്പോഴും പണം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സിതാറാം ആരോപിച്ചു. താനൊരു ബിജെപി പ്രവര്‍ത്തകനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ പ്രവര്‍ത്തകരെ കൂറുമാറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് രജ്നീഷ് അഗ്രവാള്‍ പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

Top