ബംഗാളില്‍ 200ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരമേല്‍ക്കും; അമിത് ഷാ

ന്യൂഡല്‍ഹി: ബംഗാളിലും അസമിലും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ 30ല്‍ 26 സീറ്റും ബിജെപി നേടും. അസമില്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ വികസനം കൊണ്ടുവന്നു. ബിജെപിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

200 ല്‍ അധികം സീറ്റ് നേടി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമില്‍ 47 ല്‍ 37 ല്‍ അധികം സീറ്റ് ബിജെപി നേടും. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദിയന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ളതാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടി നിയമ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top