ഗുജറാത്ത് പിടിക്കാന്‍ കച്ചകെട്ടി ബിജെപി ; ‘മഹാസമ്പര്‍ക്ക് അഭിയാന്’ ഇന്നാരംഭം

bjp

ഗുജറാത്ത്: ഗുജറാത്ത് പിടിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം വ്യാപകമാക്കി ബിജെപി.

ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള മഹാസമ്പര്‍ക്ക് അഭിയാന് ഇന്നാരംഭം കുറിക്കും.

കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി ദേശീയനേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണാര്‍ഥം സംസ്ഥാനത്തെത്തും.

അതേസമയം, നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്ന് ഗുജറാത്തില്‍ എത്തും.

Top