കേരളത്തിൽ നിന്നും ബി.ജെ.പിക്ക് ലോകസഭാംഗം ,അഭിപ്രായ സർവേ !

ന്യൂഡല്‍ഹി: നിലവിലെ സാചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ഡി.എ സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്ന് പ്രവചനം. കോണ്‍ഗ്രസ് ഉള്‍പ്പെട്ട യു.പി.എ സഖ്യം ബഹൂദൂരം പിന്നിലാകുമെന്നും സര്‍വേ പറയുന്നു

കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം.

എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എന്‍ഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272ല്‍ 15 സീറ്റുകളുടെ കുറവായിരിക്കും എന്‍ഡിഎക്ക് ഉണ്ടാവുക.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ ‘മറ്റൊരു’ പാര്‍ട്ടിയായിരിക്കും കേന്ദ്രത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നും സര്‍വേ പറയുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും.

ഡിഎംകെയ്ക്ക് 21, ആര്‍ജെഡിക്ക് 10, എന്‍സിപി 9, ജെഎംഎം 4, ജെഡി(എസ്) 4, ആര്‍എല്‍ഡി 2, ആര്‍എല്‍എസ്പി 1, ആര്‍എസ്പി 1, മുസ്ലിം ലീഗ് 2, ടിഡിപി 4, നാഷനല്‍ കോണ്‍ഫറന്‍സ് 2, കേരള കോണ്‍ഗ്രസ്(എം) 1 എന്നിങ്ങനെയായിരിക്കും സീറ്റുനില. തൃണമൂല്‍ കോണ്‍ഗ്രസിന് 26, എസ്പിക്ക് 20, ബിഎസ്പിക്ക് 15, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 19, ടിആര്‍എസിന് 16, ബിജെഡിക്ക് 13, എഐഎഡിഎംകെയ്ക്ക് 10, എഎംഎംകെയ്ക്കു നാല്, ഇടതുപക്ഷത്തിന് എട്ട്, ആം ആദ്മിക്കും ഐഐയുഡിഎഫിനും രണ്ടു വീതം, പിഡിപി, ജെവിഎം(പി), എഐഎംഐഎം എന്നിവയ്ക്ക് ഒന്നു വീതവും സീറ്റാണു സര്‍വേയില്‍ പ്രവചിക്കുന്നത്.

54,300 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. 543 ലോക്‌സഭാ മണ്ഡലങ്ങളും 1086 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് സര്‍വേ നടത്തി. ഓരോ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ശരാശരി 100 പേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തെന്നും സിഎന്‍എക്‌സ് വ്യക്തമാക്കി.

Top