താന്‍ മാപ്പ് ചോദിച്ചിട്ടില്ല; ടിക്കാറാം മീണ പറയുന്നത് വലിയ നുണയെന്ന് ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന് ശേഷം ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പതിവാണെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പിഎസ് ശ്രീധരന്‍ പിള്ള.

താന്‍ ആരോടും മാപ്പ് ചോദിച്ചിട്ടില്ലെന്നും മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണയാണ് പറയുന്നതെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗം അനാവശ്യ വിവാദമായിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആയിരക്കണക്കിന് ആളുകള്‍ക്ക് പരിശോധിക്കാന്‍ നല്‍കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുകയും ചെയ്തു.

Top