മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം: ബിജെപിയുടെ ഭീഷണി വിലപ്പോവില്ലെന്ന് ശിവസേന

shivsena

മുംബൈ:മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ ആവശ്യത്തിനെതിരെ ശിവസേന രംഗത്ത്

നവംബര്‍ ഏഴിനകം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകൃതമായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെത്തുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

സുധിര്‍ മുങ്കതിവാറിന്റെ ഭീഷണി പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിനെതിരുമാണെന്ന് ശിവസേന പ്രതികരിച്ചു. മുഗളരെ പോലെയാണ് ബിജെപി തങ്ങളെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കി.

ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവര്‍ എന്ത്ക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നില്ല. ഒറ്റയ്ക്ക് ഭൂരിക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ട് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ഭരിക്കാന്‍ ജനിച്ചവരാണെന്നാണ് ഇത്തരം ആളുകളുടെ മനോഭാവം. അത്തരം മനോഭാവമാണ് ഭൂരിപക്ഷം നേടുന്നതിന് തടസ്സമായതെന്നും ശിവസേന അറിയിച്ചു. സാമ്നയില്‍ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ എട്ടിനാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തീരുമാനം എടുക്കാന്‍ ശിവസേനയ്‌ക്കോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. ഇരു പാര്‍ട്ടികളും തമ്മില്‍ അധികാര തര്‍ക്കം തുടരുകയാണ്.

Top