കശ്മീരില്‍ ബിജെപി നേതാവിനു നേരെ ഭീകരാക്രമണം ; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

terror

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബിജെപി നേതാവിനു നേരെ ഭീകരരുടെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ വാഹനത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അന്‍വറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പുല്‍വാമയിലെ ബല്‍ഹാമയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ സംഭവത്തില്‍ അന്‍വറിനു പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും പൊലീസ് അറിയിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Top