മഹാരാഷ്ട്രയിൽ വൻ അട്ടിമറി, ബി.ജെ.പി മന്ത്രിസഭ അധികാരമേറ്റു !

മുംബൈ : മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്നാവീസ് പറഞ്ഞു. ഫട്​നാവിസിനേയും അജിത്​ പവാറിനേയും അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Top