BJP Surely win in Nemam seat say O Rajagopal

തിരുവനന്തപുരം: നേമത്തെ പ്രധാന മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി വിജയം നേടുമെന്ന ഉറച്ച പ്രതിക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് നേമം.

എന്നാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. അഭിപ്രായപ്പെട്ടിരുന്നു. ബിജെപി അകൗണ്ട് തുറന്നാല്‍, യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഫലമാകും അത്. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

അതേസമയം തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും ബിജെപി പിന്തുണയ്ക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വ്യക്തമാക്കിയിരുന്നു.

Top