മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

ഹാരാഷ്ട്ര : മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പൂരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റായിരുന്നു നാഗ്‍പൂര്‍.

Top