നവജ്യോത് സിംഗ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണം; ആവശ്യമുന്നയിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

പാക്കിസ്ഥാനില്‍ വെച്ച് ഖാലിസ്താനി നേതാവ് ഗോപാല്‍ സിംഗ് ചൗളയോടൊപ്പം ഫോട്ടോയെടുത്ത സംഭത്തില്‍ എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്നും സിദ്ദു പാക്കിസ്ഥാനില്‍വെച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചതെന്നും അന്വേഷിക്കണമെന്നും അല്ലെങ്കില്‍ സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സ്വാമി പറഞ്ഞു

Top