തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം

തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം.

രാവിലെ തുടങ്ങിയ ഉപരോധം വൈകുന്നേരം ആറ് മണിവരെ നീളും.

സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കുകയാണ്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്.

അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന്‌ എന്‍സിപി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തീരുമാനം ഹൈക്കോടതി വിധി അറിഞ്ഞ ശേഷം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു.

നാളത്തെ യോഗം നേരത്തെ തീരുമാനിച്ച പ്രകാരമാണെന്നും, രാജിക്കാര്യം തീരുമാനിക്കാന്‍ എല്‍ഡിഎഫ് സമയപരിധി നല്‍കിയിട്ടില്ലെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ആരോപണം മന്ത്രിയുടെ കമ്പനിയെക്കുറിച്ചാണെന്നും, മന്ത്രിയെപ്പറ്റിയല്ലെന്നും, കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റെന്നാണ് നിലപാട്, അക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Top