bjp strick on kerala

harthal

തിരുവനന്തപുരം:കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍.രാവിലെ 6 മണി മുതല്‍ വെകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.

പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവച്ചാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലാണ് രമിത്തിന് ആഴത്തില്‍ വെട്ടേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ട് വര്‍ഷം മുമ്പ് രമിത്തിന്റെ പിതാവ് ഉത്തമനും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കണ്ണൂര്‍ കൂത്തുപറമ്പ് പാതിരിയോട് സിപിഐഎം പ്രവര്‍ത്തകനെ തിങ്കളാഴ്ച്ച രാവിലെ അജ്ഞാതര്‍ വെട്ടിക്കൊന്നിരുന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മോഹനന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് ആരോപണമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്.

Top