പശ്ചിമബംഗാളിലെ അക്രമ സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അക്രമ സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപി പുതിയ സംസ്ഥാന പ്രസിഡന്റ് സുകന്ത മജുംദാര്‍. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ നീതി ലഭിക്കുമെന്നും സുകന്ത മജുംദാര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങള്‍ പശ്ചിമ ബംഗാളിന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും, അത് പുറത്തുനിന്നാണ് വന്നത്. പക്ഷേ, അക്രമം ഇപ്പോള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ ബിജെപിക്കേ കഴിയൂ. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ബിജെപി പ്രവര്‍ത്തകരെ ടിഎംസി ഗുണ്ടകള്‍ തല്ലിക്കൊന്ന സംഭവങ്ങളില്‍ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റക്കെട്ടായി, ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, ലോക്സഭ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സുകന്ത മജുംദാര്‍ കൂട്ടിച്ചേര്‍ത്തു.

Top