സുരേഷ് ഗോപി ആരോടും അപമര്യാദയായി പെരുമാറുന്ന ആളല്ല; കെ സുരേന്ദ്രന്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സംഭവം സോഷ്യല്‍ മീഡിയയില്‍ കണ്ടു.വലിയ സംഭവമായി ഉയര്‍ത്തി കൊണ്ട് വരേണ്ടതാണെന്ന് തോന്നുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപി ആരോടും അപമര്യാദയായി പെരുമാറുന്ന ആളല്ല. വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയതായിട്ടാണ് തനിക്ക് മനസ്സിലായത്.ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിന് ഒരു വിഭ്രാന്തി വന്നിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി.മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Top