‘കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വയനാട് വന്യജീവി ആക്രമണത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 32 കോടി രൂപ നല്‍കി. എന്നാല്‍ ഈ തുക ലാപ്‌സ് ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമം ഇല്ലാതായി. സംസ്ഥാനത്തുള്ളത് കാലഹരണപ്പെട്ട ദരണസംവിധാനം. വനം മന്ത്രി തന്നെ കാലഹരണപ്പെട്ടു. പൊളിച്ചു വില്‍ക്കേണ്ട അവസ്ഥയിലാണ് വനമന്ത്രിയും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് കെ സുരേന്ദ്രന്‍.

Top