‘പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി’; പ്രചാരണ ഗാന വിവാദത്തില്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കേരള പദയാത്ര’ പ്രചാരണ ഗാന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി. ഐ.ടി സെല്‍ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശം. അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കുറുനരികള്‍ ഓലിയിടട്ടെയെന്നും കെ സുരേന്ദ്രന്‍.കേരള പദയാത്ര ജനങ്ങള്‍ ഏറ്റെടുത്തതോടെ ഇടതുവലതു ജിഹാദി സൈബര്‍ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി അടുത്ത വിവാദവുമായി ആരും രംഗത്തുവരേണ്ട. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത യോഗങ്ങള്‍ക്കായി ഡല്‍ഹിയില്‍ പോകാനുള്ളതിനാല്‍ മലപ്പുറത്തും ഏറണാകുളത്തും പദയാത്ര നയിക്കുക യഥാക്രമം എ.പി അബ്ദുള്ളക്കുട്ടിയും എം.ടി രമേശുമായിരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top