‘കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങള്‍ക്ക്’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമങ്ങളെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങള്‍ക്ക്. എന്‍ഡിഎ കേരളത്തില്‍ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരായി വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. ആ ആരോപണം പൊളിഞ്ഞു പോയില്ലേ. പത്മ അവാര്‍ഡുകള്‍ എങ്ങനെയാണ് നല്‍കുന്നത് എന്നത് വ്യക്തമല്ലേ. ആ കള്ള പ്രചാരണങ്ങള്‍ പൊളിഞ്ഞു വീഴും. ഇത്തരം പ്രചാരണങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ല. സികെ പത്മനാഭന്റെ പരാമര്‍ശം മാധ്യമ സൃഷ്ടിയാണ്.

കുഷ്ഠരോഗികളുടെ മനസ് ആണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. എന്‍ഡിഎ കേരളത്തില്‍ ഗുണം പിടിക്കരുത് എന്ന ആഗ്രഹമാണ് മാധ്യമങ്ങള്‍ക്ക്. മാധ്യമങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നല്‍കുന്നു. ബിജെപിയെ നന്നാക്കാന്‍ കൈരളിയോ മീഡിയ വണ്ണോ ശ്രമിക്കേണ്ട. ആലത്തൂരില്‍ ഉടന്‍ സ്ഥാനാര്‍ഥി ആകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top