സിപിഎമ്മിനെ തറപറ്റിച്ച് ത്രിപുരയില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷന്‍

BJP state President Biplab Kumar Deb

അഗര്‍ത്തല: മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനെ തറപറ്റിച്ച് ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിബ് ലബ് കുമാര്‍ ദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എല്ലാവിധ ആശംസകളും നേര്‍ന്നുവെന്നും ദേവ് പറഞ്ഞു.

കഴിഞ്ഞതവണ അറുപതില്‍ അമ്പതുസീറ്റും നേടിയാണ് സിപിഎം അധികാരത്തില്‍ എത്തിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കുറി നിലംപരിശായി. ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. അതിനാല്‍ ബിജെപി കോണ്‍ഗ്രസിനെതിരെ വലിയ മുന്നേറ്റം നടത്തുമെന്നും ഉറപ്പാണ്. എന്നാലും പ്രതീക്ഷ കൈവിടാതെയാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചുവരികയാണ്. 59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

Top