എച്ച്. രാജയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി തൃശൂരില്‍ ആരംഭിച്ചു

bjp

തൃശൂര്‍: ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും തൃശുരില്‍. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള സമവായ ചര്‍ച്ചകളും യോഗത്തില്‍ തുടരും. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

വി. മുരളീധരന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പി.കെ. കൃഷ്ണദാസ് യോഗത്തിന് എത്തിയിട്ടില്ല.

Top