കോവിഡ് ലക്ഷണം; ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്ര ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്ര ആശുപത്രിയില്‍. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, പരിശോധന ഫലം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ചാനല്‍ ചര്‍ച്ചകളില്‍ മിക്കതിലും ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നേതാവാണ് പത്ര. സമൂഹമാധ്യമങ്ങളിലും വളരെ സജീവവുമായ വ്യക്തിയാണ് അദ്ദേഹം.

Top