കര്‍ണാടകനിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ചെലവഴിച്ച തുക പുറത്ത്

bjpad

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ ചെലവഴിച്ച തുകയുടെ കണക്കുകകള്‍ ബിജെപി പുറത്തുവിട്ടു. 122.68 കോടി രൂപയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബിജെപി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചെലവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2018 മെയിലാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

പക്ഷേ ഇത്ര അധികം തുക ചെലവഴിച്ചിട്ടും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമാണ് ഭരണം നിലനിര്‍ത്തിയത്. ബിജെപിയുടെ കേന്ദ്ര, സംസ്ഥാന യൂണിറ്റുകള്‍ ചെലവഴിച്ച തുകയുടെ കണക്കുവിവരങ്ങളും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.

മേഘാലയ, ത്രിപുര, നാഗാലന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കുവിവരങ്ങളാണ് ബിജെപി പുറത്തുവിട്ടത്. മൂന്ന് സംസ്ഥാനങ്ങളിലായി ആകെ 14.18 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. മേഘാലയയില്‍ 3.8 കോടി, ത്രിപുര 6.96 കോടി, നാഗാലന്‍ഡ് 3.36 കോടി രൂപ എന്നിങ്ങനെയാണ് ചിലവാക്കിയ തുകയുടെ കണക്ക്.

Top