പൗരത്വ നിയമത്തില്‍ എതിര്‍പ്പ്; ബിജെപിയ്‌ക്കൊപ്പം മത്സരിക്കാനില്ലെന്ന് അകാലിദള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ.

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബിജെപിക്കൊപ്പം മത്സരിക്കാനില്ലെന്നും രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ എംഎല്‍എ മന്‍ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. നിയമം പുനഃപരിശോധിക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് സിര്‍സ പറഞ്ഞു.

മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്. ഇതൊരു മഹത്തായ രാഷ്ട്രമാണ്. ഇവിടെ വര്‍ഗീയതയ്ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ആര്‍.സി നടപ്പാക്കുന്നതിനും ശിരോമണി അകാലിദള്‍ എതിരാണ്. പൗരത്വ നിയമ ഭേദഗതിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തണം. ആരേയും ഒഴിവാക്കരുതെന്നും സിര്‍സ വ്യക്തമാക്കി.

Top