ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന രംഗത്ത്

shivsena statement

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരു ട്രെയിലറായിരുന്നുവെന്നും, രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഇടവേളയാണെന്നും, യഥാര്‍ഥ ചിത്രം 2019ല്‍ കാട്ടിത്തരാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഒരിക്കല്‍ അമ്പ് വില്ലില്‍ നിന്ന് പുറപ്പെട്ടാല്‍ പിന്നെ തിരിച്ചുവരില്ലല്ലോ എന്നു പറഞ്ഞ അദ്ദേഹം ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു മാറില്ലെന്നും, ജയ്റ്റിലി അവതരിപ്പിച്ച ബജറ്റ് ഗംഭീരമാണെന്നും, എന്നാല്‍ അത് കടലാസില്‍ മാത്രമാണെന്നും, ബജറ്റില്‍ പറഞ്ഞിട്ടുള്ളതൊക്കെ എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിഞ്ഞ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിലാണ് ശിവസേന നേതാവ് ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്

Top