മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ മത്സരിക്കും . .

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശിവസേന എന്‍ഡിഎ സഖ്യകക്ഷിയായി തന്നെ മത്സരിക്കും. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യവിവരം പ്രഖ്യാപിച്ചത്. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ പ്രതികരിച്ചു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റില്‍ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്ന് കഴിഞ്ഞവര്‍ഷം ശിവസേന പരസ്യമായി പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു.

ഇക്കാലയളവില്‍ പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ബിജെപിക്കെതിരെ നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ബിജെപി വിജയങ്ങള്‍ വോട്ടിങ് മിഷീനിലെ ക്രമക്കേടിലൂടെയാണ് എന്നും , ഇവി എം ഉണ്ടെങ്കില്‍ അമേരിക്കയിലും ലണ്ടനിലും പോലും താമര വിരിയിക്കാമെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച പ്രസ്താവന നടത്തിയിരുന്നു.

Top