കർഷക രോഷത്തിൽ വിറച്ച് ബിജെപി: പഞ്ചാബിൽ വൻ കൊഴിഞ്ഞു പോക്ക്

മൃത്സർ: തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ പഞ്ചാബ് ബിജെപിയിൽ നിന്ന് വൻ കൊഴിഞ്ഞുപോക്ക്. പാർട്ടി കോർ കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മൽവീന്ദർ സിങ് ഖാങ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളാണ് ജനുവരിയിൽ മാത്രം ബിജെപി വിട്ടത്. ഇനി ഏഴു ദിവസം മാത്രമാണ് സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.

എട്ട് മുനിസിപ്പൽ കോർപറേഷനിലേക്കും 109 മുനിസിപ്പൽ കൗൺസിൽ/നഗർ പഞ്ചായത്തുകളിലേക്കുമാണ് വരുന്ന 14ന് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 2302 സീറ്റുകളാണ് ഉള്ളത്. കർഷക സമരത്തിന് ശേഷമുള്ള ആദ്യ ജനവിധി കൂടിയാണിത്. 2015ൽ കൂടെയുണ്ടായിരുന്ന അകാലിദൾ ഇത്തവണ ഒപ്പമില്ലാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്.

ഹരിയാനയിലും ബിജെപി നേതാക്കൾക്കെതിരെ രോഷം ശക്തമാണ്. കാർഷിക നിയമങ്ങൾക്ക് അനുകൂലമായ റാലി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് ഇതുവരെ വിജയം കണ്ടിട്ടില്ല.ബിജെപി മാത്രമല്ല, സഖ്യകക്ഷിയായ ജെജെപിയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപിയുടെയോ ജെജെപിയുടെയോ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.

Top