BJP set to win Uttar Pradesh: India Today-Axis Opinion Poll

ന്യൂഡൽഹി;ഇന്ത്യ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തരത്തിൽ എംപിമാരുടെ എണ്ണത്തിൽ കരുത്തുള്ള യുപി ബി ജെ പി നേടുമെന്ന് അഭിപ്രായ സർവ്വേ ഫലം.

ഇന്ത്യാ ടുഡേ – ആക്സിസ് അഭിപ്രായ സർവ്വേയിലാണ് ബി ജെ പിക്ക് ഭരണം പ്രവചിക്കുന്നത്.

ഒക്ടോബറിൽ തുടങ്ങിയ അഭിപ്രായ സർവ്വേ അവസാനിച്ചത് ഡിസംബറിലാണ്.മോദിയുടെ നോട്ട് അസാധുവാക്കൽ വോട്ടർമാരിൽ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലന്നും അതേ സമയം ബി ജെ പിയുടെ വോട്ട് വിഹിതം കൂടുമെന്നുമാണ് സർവ്വേ ഫലം.

403 അംഗ നിയമസഭയിൽ ബിജെപി 206 മുതൽ 216 വരെ സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തോടെ ഒറ്റക്ക് ഭരണം പിടിക്കുമെന്നാണ് സർവ്വേ ഫലം പറയുന്നത്.

2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടും 47 സീറ്റുമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാർട്ടിക്ക് 26ശതമാനം വോട്ടും 92 മുതൽ 97 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

മായാവതിയുടെ ബിഎസ്പിക്ക് 79 മുതൽ 85 സീറ്റ് വരെ ലഭിച്ചേക്കും.കോൺഗ്രസ്സിന് വെറും 6 ശതമാനം വോട്ടും 5മുതൽ 9 വരെ സീറ്റുകളാണ് പരമാവധി ലഭിക്കുകയത്രെ.

ഇടത് പാർട്ടികൾക്ക് 7 മുതൽ 11 സീറ്റു വരെ ലഭിച്ചേക്കും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് അഖിലേഷ് യാദവിനെ തന്നെയാണ്. ബി ജെ പി ഇവിടെ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കോൺഗ്രസ്സിനേക്കാൾ സീറ്റ് യുപിയിൽ ഇടത് പക്ഷം നേടുമെന്ന സർവ്വേ ഫലം രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെട്ടത്തിയിട്ടുണ്ട്.

ഗാന്ധി കുടുംബത്തിന് ഏറെ വൈകാരികമായ അടുപ്പമുള്ള സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി ഉൾപ്പെടുന്ന സംസ്ഥാനമാണ് യു പി. സോണിയാ ഗാന്ധിയാണ് നിലവിൽ അവിടെ നിന്നുള്ള എം പി.

Top