അദ്വാനിക്ക് 94-ാം പിറന്നാള്‍, ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് മോദിയും

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ അദ്വാനിയുടെ വസതിയില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രിയുടെ വിഡിയോ ബിജെപി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

അദ്വാനിയുടെ വസതിയില്‍ നടന്ന കേക്ക് മുറിക്കല്‍ ചടങ്ങിലും മോദി പങ്കെടുത്തു. രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അദ്വാനി വഹിച്ച പങ്കിനെ മോദി പ്രശംസിച്ചു. ‘അദ്വാനി നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കും’- മോദി ട്വിറ്ററില്‍ കുറിച്ചു.

മോദിയെ കൂടാതെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും അദ്വാനിക്ക് ആശംസ നേരാന്‍ എത്തിയിരുന്നു. 1927 നവംബര്‍ 8ന് കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. ബിജെപിയില്‍ ഏറ്റവുമധികം കാലം പ്രസിഡന്റ് പദവിയിലിരുന്ന നേതാവ് എന്ന നേട്ടം അദ്വാനിക്ക് സ്വന്തമാണ്.

Top