ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു; താന്‍ വിനീതമായി നിരസിക്കുകയായിരുന്നുവെന്ന് ടോം വടക്കന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ടോം വടക്കന്‍. ‘ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അത് വിനീതമായി നിരസിക്കുകയായിരുന്നു’ ‘കാരണം താന്‍ പാര്‍ട്ടിയില്‍ പുതിയ ആളാണ്, ‘പ്രാദേശിക ഘടകങ്ങള്‍ക്കും പരിചിതനല്ലാത്ത ഒരാള്‍ പെട്ടെന്ന് സ്ഥാനാര്‍ഥിയായാല്‍ പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെട്ടതായി കരുതുമെന്നും’ ടോം വടക്കന്‍ പറയുന്നു.

എന്നാല്‍ ഏത് സീറ്റിലാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് വടക്കന്‍ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയില്‍ പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പിച്ചാലും സ്വീകരിക്കും. ഇപ്പോള്‍ പാര്‍ട്ടി ഘടകങ്ങളുമായി ബന്ധം സ്ഥാപിക്കാനായി ശ്രമിച്ചുവരുകയാണെന്നും വടക്കന്‍ കൂട്ടിച്ചേര്‍ത്തു.

Top