കൊറോണയ്ക്ക് എന്ത് രാഷ്ട്രീയം! ഒരു മാസത്തേക്ക് പ്രതിഷേധ പരിപാടികള്‍ ഉപേക്ഷിച്ച് ബിജെപി

ന്ത്യയില്‍ കൊറോണാവൈറസ് പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് പ്രതിഷേധ പരിപാടികളും, പ്രകടനങ്ങളും നടത്തില്ലെന്ന് തീരുമാനിച്ച് ബിജെപി. ഈ കാലയളവില്‍ പൊതുപരിപാടികളും സംഘടിപ്പിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വ്യക്തമാക്കി.

‘പൊതുപരിപാടികള്‍ ഒന്നും ബിജെപി സംഘടിപ്പിക്കില്ല. ആശയവിനിമയം നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കുറിപ്പുകളായി നല്‍കും’, ജെപി നദ്ദ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു. ഇതിന് പുറമെ എല്ലാ ബിജെപി യൂണിറ്റുകളോടും കൊറോണാവൈറസ് ബോധവത്കരണം പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് ഇന്‍ഫെക്ഷനെ പിടിച്ചുകെട്ടാന്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ ഇതുവഴി അറിയിക്കും’, ജെപി നദ്ദ വ്യക്തമാക്കി.

ഇന്ത്യ കൊറോണാവൈറസിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ്19 പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇന്ത്യയില്‍ 147 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 25 വിദേശികളുമുണ്ട്. ഡല്‍ഹി, കര്‍ണ്ണാടക, മുംബൈ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതം മരണമടഞ്ഞു.

മുംബൈയിലെ ആശുപത്രിയില്‍ മരിച്ച 64കാരനാണ് ഒടുവിലായി മരിച്ചത്. ദുബായില്‍ നിന്നും മുംബൈയിലെത്തിയ കൊവിഡ്19 രോഗി പോസിറ്റീവായി കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് കുടുംബാംഗങ്ങളും പോസിറ്റീവായതോടെ ഇവര്‍ ഐസൊലേഷനിലാണ്.

Top