സില്‍വര്‍ ലൈന്‍ പദ്ധതി; യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ് എന്നും അദ്ദേഹം പറഞ്ഞു.

കെ. റയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നില്‍ക്കില്ല. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരിക്ക് എന്തോ പ്രശ്‌നമുണ്ട്. ചങ്ങനാശേരിയെന്ന് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ മറുപടി പറയേണ്ടത് അവരാണ്.

കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരന്‍ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ ഡിജിപി ജേക്കബ് തോമസിനെ കെ.സുരേന്ദ്രന്‍ തള്ളിപ്പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെയുളള പ്രതികരണമാണ് അദ്ദേഹത്തിന്റേത്. അത്തരം അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. ജേക്കബ് തോമസ് പദ്ധതിയെ അനുകൂലിച്ചിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top