ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കോർ കമ്മിറ്റി യോഗത്തിന് പിന്നാലെ രാവിലെ 10.30 നാണ് യോഗം. സിൽവർ ലൈൻ പദ്ധതിക്കെതിരായ സമര പരിപാടികൾക്ക് യോഗം മുൻഗണന നൽകും.

കൂടാതെ, ഇതുവരെ സ്വീകരിച്ച സമര മാർ​​​​​​ഗ്​ഗങ്ങൾ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിക്കുള്ളിൽതന്നെ ഒരു വിഭാ​ഗം വിമർശനം ഉന്നയിച്ചിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ഇനിയുള്ള സമരപരിപാടികൾക്ക് രൂപം നൽകുക.

വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്‌ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സർക്കാരിന്റെ നങ്ങൾക്കെതിരായ സമരപരിപാടികൾ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തിൽ തീരുമാനമുണ്ടാകും.

Top