കൂടുതൽ കോൺഗ്രസ് നേതാക്കൾ ഇന്ന് പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി.

കോൺഗ്രസിന്റെ കൂടുതൽ നേതാക്കളും പ്രവർത്തകരും രാജിവെച്ച് വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി.

എൻ.ഡി.എ. ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അവർ പാർട്ടിയുടെ ഭാഗമാകുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു.

കോൺഗ്രസ് വിട്ടുവരുന്നത് ആരൊക്കെയെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ഡി.സി.സി.യുടെ നേതൃത്വത്തിലുള്ളവരും ഇതിലുണ്ടെന്നാണ് സൂചന.

Top