ത്രിപുര തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകും: ബിപ്ലബ് ദേബ്

ഡൽഹി: ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ്.കേരളത്തിൽ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്റെ ശക്തിയായി കാണാനാകില്ല. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് വീണ്ടും അധികാരത്തിൽ വന്നത്. കമ്യൂണിസ്റ്റുകാർ വികസന വിരുദ്ധർ ആണ് . പാവപ്പെട്ടവരുണ്ടെങ്കിലേ പ്രശ്നങ്ങളുണ്ടെങ്കിലെ കമ്യൂണിസ്റ്റുകാർക്ക് സമരം ചെയ്യാനാകൂ.

ബിജെപിയുടെ രാഷ്ട്രീയം വികസനമാണ് . ത്രിപുരിയല്‍ കോണ്‍ഗ്രസ് പോസ്റ്റർ മാത്രം ആണുള്ളത്. സിപിഎം കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ ഇരിക്കുന്നവർക്ക് അധികം ആയുസ്സ് ഇല്ല. താന്‍ ചെറുപ്പമാണ് . ത്രിപുരയിലെ ജനങ്ങള്‍ക്കായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ബിപ്ലബ് അഗർത്തലയില്‍ പറഞ്ഞു.

Top